തൃപ്പൂണിത്തുറ: പാരീസിൽ നടക്കുന്ന 2024 ഒളിമ്പിക്സിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. സ്കൂളിൽ ഒളിമ്പിക്സ് അസംബ്ലി സംഘടിപ്പിച്ചു. കായികഇനങ്ങളുടെ ടാബ്ലോ പ്രദർശിപ്പിച്ചും സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലിയും കുട്ടികൾ പങ്കാളികളായി. പ്രിൻസിപ്പൽ ഒ.വി. സാജു ദീപശിഖ കുട്ടികൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ദീപ എസ്. നാരായണൻ അദ്ധ്യക്ഷത വഹിച്ചു.