കൊച്ചി: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയെ കണ്ടെത്താൻ പ്രയത്‌നിച്ച അഗ്നിശമന സേനാംഗങ്ങളെ സെന്റ് തെരേസാസ് കോളേജിന്റെയും കേരള ദർശനവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ (30) രാവിലെ 9ന് കോളേജ് ഓഡിറ്റോറിയത്തിൽ ആദരിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ ഡോ. സിസ്റ്റർ വിനീത അദ്ധ്യക്ഷയാകും. ഫയർഫോഴ്‌സ് മേധാവി കെ.പി. പദ്മകുമാർ സേനാംഗങ്ങൾക്കുവേണ്ടി ആദരം ഏറ്റുവാങ്ങും. പ്രിൻസിപ്പൽ ഡോ. അൽഫോൻസ വിജയ ജോസഫ്, ദർശനവേദി ചെയർമാൻ എ.പി.മത്തായി, സെക്രട്ടറി കുമ്പളം രവി, ട്രഷറർ ടോമി മാത്യു, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ.എം.സി. ദിലീപ്കുമാർ, എൻ.വി. തോമസ് എന്നിവർ പ്രസംഗിക്കും.