മുവാറ്റുപുഴ: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ‘ചങ്ങാതി’ സാക്ഷരതാ പദ്ധതിക്ക് തുടക്കമായി. പായിപ്ര പഞ്ചായത്ത് അഞ്ചാം വാർഡിലെ മുളവൂർ മരങ്ങാട്ട് പ്ലൈവുഡ്‌സ് എന്ന സ്ഥാപനത്തിൽ ആരംഭിച്ച പദ്ധതി വാർഡ് മെമ്പർ എം.എസ്. അലി പഠിതാക്കൾക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു . അഞ്ചാം വാർഡിലെ 50 പഠിതാക്കളാണ് ക്ലാസിലുള്ളത്. കമ്പനി ഉടമ പി.എ. അസീസ് അദ്ധ്യക്ഷനായി. യോഗത്തിൽ ചങ്ങാതി പദ്ധതി ഇൻസ്‌ട്രക്ടർ അലി ക്ലാസിന് നേതൃത്വം നൽകും.