മൂവാറ്റുപുഴ: കിഴക്കേക്കര എൻ.എസ്.എസ് കരയോഗത്തിന്റെയും ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ മൂവാറ്റുപുഴ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ പഠനവൈകല്യം, ശിശു രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കുള്ള സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി. കരയോഗം പ്രസിഡന്റ് എം.എസ്. രഘുനാഥൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.എം.എ മൂവാറ്റുപുഴ ചാപ്റ്റർ പ്രസിഡന്റ് ഡോ. അബിത ഭാസ്കർ, ഡോ. ധന്യ ശശിധരൻ, ഡോ. ബിന്ദു അനിൽ, ഡോ. എസ്.ഹേമ, ഡോ. ശ്രേയസ് ജോർജ് എന്നിവർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് നൽകി.