കൊച്ചി: കൂടുതൽ തൊഴിലവസരങ്ങളൊരുക്കി യുവാക്കൾക്കും സ്ത്രീകൾക്കും മുന്തിയ പരിഗണന നൽകുന്ന കേന്ദ്ര ബഡ്ജറ്റ് സ്വാഗതാർഹമാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് (എൻ.കെ.സി) സംസ്ഥാന നിർവാഹകസമിതി യോഗം വിലയിരുത്തി. ക്ഷീര, ഫിഷറീസ്, മൃഗസംരക്ഷണ മേഖലകൾക്കുള്ള ബഡ്ജറ്റ് നിർദ്ദേശങ്ങൾ സംസ്ഥാനത്തിന് ഗുണം ചെയ്യും. പാർട്ടി സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് അദ്ധ്യക്ഷനായി. വൈസ് ചെയർമാൻമാരായ ജോൺ മാത്യു മുല്ലശേരി, ജെയിംസ് കുന്നപ്പള്ളി, ജനറൽ സെക്രട്ടറി എം.എൻ. ഗിരി, വി.ആർ. സുധീർ, ജി. ബിനു മോൻ, രാജു വർഗീസ്, ജോൺ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.