അങ്കമാലി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ പ്രവർത്തകരുടെ താലൂക്ക്തല സംഗമം നടന്നു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. പി. തമ്പാൻ, ടി.പി. വേലായുധൻ, കെ.പി. റെജീഷ്, കെ.എസ്. വത്സല, കെ.കെ. സുരേഷ്, എ.എസ്. ജയകുമാർ, ജിനേഷ് ജനാർദ്ദൻ, വി.കെ. അശോകൻ എന്നിവർ പ്രസംഗിച്ചു. അങ്കമാലി മിനി സ്റ്റേഷനിൽ അനുവദിച്ച മുറിയിൽ സെപ്തംബർ മാസം മുതൽ താലൂക്ക് ലൈബ്രറി കൗൺസിലിൽ ഓഫിസ് പ്രവർത്തനം ആരംഭിക്കാൻ സംഗമം തീരുമാനിച്ചു.