കാലടി: തുറവുംകര യൂസഫ് മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. വായനശാലയുടെ പ്രവർത്തകരായിരുന്ന വി.ഡി. ശശീന്ദ്രൻ, പി.കെ. അബ്‌ദുൾ ഖാദർ എന്നിവരെ അനുസ്മരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി ജിജോ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാലാ വൈസ് പ്രസിഡന്റ് എം.ആർ.അജയൻ അദ്ധ്യക്ഷനായി. എ.എസ്.ജയകുമാർ സ്കോളർഷിപ്പ് വിതരണം നടത്തി. വി.കെ. അശോകൻ, എ.എ. സന്തോഷ്, എം.കെ. ലെനിൻ, പി.ഐ. നാദിർഷാ, മന്മദൻ നായർ, പി.കെ. അലി അക്‌ബർ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എ.എ. ഗോപി, ലൈബ്രേറിയൻ ഇ.എസ്. സതീശൻ എന്നിവർ നേതൃത്വം നൽകി.