പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. എൽ.ഡി.എഫ് അംഗമായിരുന്ന പവിത്രന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. രതി ബാബു (എൽ.ഡി.എഫ്), കെ.ഡി. സലി (യു.ഡി.എഫ്), പി.ഡി. സജീവൻ(എൻ.ഡി.എ), എൻ.എം. അജേഷ് (എസ്.ഡി.പി.ഐ) എന്നിവരാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 116 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചത്. 1719 വോട്ടർമാരിൽ 891 പുരുഷന്മാരും 828 സ്ത്രീകളുമാണ്. ഒന്നാം നമ്പർ പോളിംഗ് സ്റ്രേഷൻ താന്നിപ്പാടം അംഗൻവാടിയും രണ്ടാം നമ്പർ മന്നം ഇസ്ളാമിക സ്കൂളുമാണ്. പഞ്ചായത്തിലെ കക്ഷിനില എൽ.ഡി.എഫ് പതിമൂന്നും യു.ഡി.എഫ് നാലുമാണ്.