കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ കർക്കടക വാവുബലി തർപ്പണം ആഗസ്റ്റ് മൂന്നിന് രാവിലെ 6 മുതൽ 10 വരെ നടത്തും. പിതൃബലി, തിലഹവനം, പിതൃപൂജ എന്നിവയുണ്ടാകും. പൂജാദികർമ്മങ്ങൾക്ക് മേൽശാന്തി ശ്രീരാജ് ശാന്തി നേതൃത്വം നൽകുമെന്ന് ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.