sndp-paravur

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ഇ.എസ്. ഷീബ അനുഗ്രഹപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ എം.പി. ബിനു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ വി.എൻ. നാഗേഷ്, കണ്ണൻ കൂട്ടുകാട് എന്നിവർ സംസാരിച്ചു. രണ്ട് ദിവസത്തെ കൗൺസിലിംഗ് കോഴ്സ് ഇന്ന് സമ്മേളനത്തോടെ സമാപിക്കും. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.