തൃപ്പൂണിത്തുറ: ഉദയംപേരൂർ ഹരിത റെസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം എഡ്രാക് മേഖലാ സെക്രട്ടറി ബി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അനുമോദിച്ചു. ബീറ്റ് ഓഫീസർ രമ്യ ബോധവത്കരണ ക്ലാസ് നയിച്ചു. വാർഡ് മെമ്പർമാരായ ഗഗാറിൻ, മിനി സാബു, അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.കെ. കിഷോർ, സെക്രട്ടറി പി.എസ്. സജീവ് എന്നിവർ സംസാരിച്ചു.