ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിക്കുന്ന 170 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അഞ്ഞൂറോളം കേന്ദ്രങ്ങളിൽ പീതപതാകകൾ ഉയർന്നു. യൂണിയൻ പരിധിയിലെ 61 ശാഖകളിലും എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും 360 കുടുംബയൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തി. യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് വി. സന്തോഷ്ബാബു പതാക ഉയർത്തി. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യോഗം ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, ടി.എസ്. അരുൺ, കൗൺസിലർമാർ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. അത്താണി ശാഖയിൽ പ്രസിഡൻറ് കെ.എൻ. കുഞ്ഞപ്പൻ ഗുരുക്കൾ പതാക ഉയർത്തി. സെക്രട്ടറി പി.എസ്. ഷാജി, യൂണിയൻ കമ്മിറ്റി അംഗം പി.കെ. സുരേഷ് അത്താണി, എം.കെ. ബിജു, ഓമന സുരേന്ദ്രൻ, എം.ടി. സുരേഷ്, അനിൽകുമാർ, പി.ജി. വിമൽ തുടങ്ങിയവർ സംബന്ധിച്ചു. മുപ്പത്തടം നോർത്ത് ശാഖയിൽ പ്രസിഡന്റ് കെ.എൻ. പത്മനാഭൻ പതാക ഉയർത്തി. ശാഖാ സെക്രട്ടറി എം.കെ. സുഭാഷണൻ സംസാരിച്ചു. അശോകപുരം ശാഖയിൽ സെക്രട്ടറി കെ.ആർ. ബാലകൃഷ്ണൻ പതാക ഉയർത്തി. എടയപ്പുറം ശാഖയിൽ പ്രസിഡന്റ് ടി.എ. അച്ചുതൻ പതാക ഉയർത്തി. തുടർന്ന് എല്ലാ കുടുംബ യൂണിറ്റുകളിലും യൂണിറ്റ് കൺവീനർമാർ പതാകൾ ഉയർത്തി. തോട്ടക്കാട്ടുകര ശാഖയിൽ പ്രസിഡന്റ് ദിലീപ് കുമാർ പതാക ഉയർത്തി. സെക്രട്ടറി പി.ആർ. രാജേഷ്, കമ്മിറ്റി അംഗം മൊബിൻ മോഹനൻ, മൈക്രോ ഫിനാൻസ് കൺവീനർ വി.എസ്. രാജൻ, ആഘോഷ കമ്മിറ്റി ജോയിന്റ് കൺവീനർ ലിയ വിനോദ് എന്നിവർ സംസാരിച്ചു. തായിക്കാട്ടുകര ശാഖ ഗുരുദേവമണ്ഡപത്തിൽ ശാഖാ വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ പൊന്നംകുളം പതാക ഉയർത്തി. തുടർന്ന് ശാഖാ മന്ദിരത്തിൽ ശാഖ സെക്രട്ടറി ശശി തൂമ്പായിൽ, കുമാരനാശാൻ കുടുംബ യൂണിറ്റിൽ കൺവീനർ ദിലീപ്കുമാർ പൊന്നംകുളം, ഗുരുദേവൻ യൂണിറ്റിൽ മഹാദേവൻ പുറത്തുംമുറി, സഹോദരൻ അയ്യപ്പൻ യൂണിറ്റിൽ മുരളീധരൻ കോഴിക്കാട്ടിൽ എന്നിവരും പതാക ഉയർത്തി.