കൊച്ചി: ശിവഗിരിമഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെപ്തംബർ 16, 17 തീയതികളിൽ ശിവഗിരിയിൽ വച്ച് പ്രവാസി സംഗമം നടത്തും. ഇതിന്റെ പ്രചാരണാർത്ഥം കൊച്ചി മണ്ഡലത്തിലെ പ്രവാസിസംഗമം കുമ്പളങ്ങി തെക്ക് ഗുരുമന്ദിരത്തിൽ നടന്നു.ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ വൈസ് പ്രസിഡന്റ് ഗീതാ സുബ്രഹ്മണ്യൻ, ജോയിൻ സെക്രട്ടറി അഭയ്, കേന്ദ്ര മാതൃസഭ അംഗം നിഷ അനിൽ, യുവജനസഭ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി ശ്യാംപ്രസാദ്, കൊച്ചി മണ്ഡലം സെക്രട്ടറി സുരേഷ് കെ.എസ്, ജോയിന്റ് സെക്രട്ടറി മീന ഷിബു, മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.