church-

നെടുമ്പാശേരി: അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലെ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടന് എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ സ്വീകരണം നൽകി. അയർലൻഡിൽ ഒരു ഇന്ത്യക്കാരൻ മേയർ ആകുന്നത് ആദ്യമാണ്. മകൻ ഡോ. ബ്രിട്ടോ പെരേപ്പാടൻ ടാല സെൻട്രലിൽ നിന്നും കൗൺസിലേക്ക് വിജയിച്ചിരുന്നു. ഭാര്യ ജിൻസി മാത്യു ബ്യൂമോണ്ട് ആശുപത്രിയിൽ അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ട്രീഷണറാണ്. ഫാ. ജോൺ പൈനുങ്കൽ, ഫാ. പീറ്റർ ആലക്കാടൻ, ട്രസ്റ്റിമാരായ എസ്.ഡി. ജോസ്, സെൻ ജോ ജോർജ് എന്നിവർ ചേർന്ന് സ്വീകരിച്ചു.