തൃപ്പൂണിത്തുറ: ബാലസംഘം തൃപ്പൂണിത്തുറ ടൗൺ വില്ലേജ് സമ്മേളനം ഏരിയാ സെക്രട്ടറി സഞ്ജയ് ഷിബു ഉദ്ഘാടനം ചെയ്തു. ആദിത്യ സുനിൽ അദ്ധ്യക്ഷനായി. സെക്രട്ടറി പവന പ്രിയൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് മാധവ് സജീവ്, സാജു ചോറ്റാനിക്കര, ഇ.എസ്. രാകേഷ്പൈ, വി.കെ. ഡെയ്സൺ, ജയ പരമേശ്വരൻ, റോജ രാജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആദിത്യ സുനിൽ (പ്രസിഡന്റ്), പവന പ്രിയൻ (സെക്രട്ടറി), ബിജു ജോസഫ് (കൺവീനർ), വി.കെ. ഡെയ്സൺ, റോജ രാജീവ് (ജോ.കൺവീനർമാർ), ചിഞ്ചു ബി. കൃഷ്ണ (കോ ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.