കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിന്റെയും സർക്കാർ ഹോമിയോ ആശുപത്രിയുടെയും സംയുക്ത സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലില്ലി രാജു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് മേഘ മരിയ ബേബി, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. രാജി, ഷൈനി റെജി, നിജ ബൈജു, വി. ജോയിക്കുട്ടി, നിത അനിൽ, ഡോ. സ്നേഹ ചന്ദ്രൻ, ഡോ. ശ്രീനമോൾ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ എം. ശ്രീകല, ഡോ. ടി.വി. വർഷ എന്നിവർ ബോധവത്കരണ ക്ളാസെടുത്തു.