കുറുപ്പംപടി : മുടക്കുഴ പഞ്ചായത്ത് ഓഫീസിനെ ദുരിതത്തിലാക്കി വാട്ടർ അതോറിറ്റി എന്ന വെള്ളിയാഴ്ചത്തെ കേരളകൗമുദി വാർത്ത ഫലം കണ്ടു. ഇന്നലെ അവധി ആയിട്ടും പഞ്ചായത്ത് ഓഫീസിന് മുമ്പിലെ തുരുമ്പിച്ച പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ പുന:സ്ഥാപിക്കുന്ന തിരക്കിലായിരുന്നു വാട്ടർ അതോറിറ്റിയുടെ കോൺട്രാക്ട് ജീവനക്കാർ. അതുവരെ പഴയ തുരുമ്പിച്ച പെപ്പ് പൊട്ടിവരുന്ന വെള്ളത്തിൽ ചവുട്ടി വേണമായിരുന്നു ആളുകൾക്ക് പഞ്ചായത്ത് ഓഫീസിൽ കയറാൻ. നാളുകളേറെയായി പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട്. പഞ്ചായത്ത് അധികൃതർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും വാട്ടർ അതോറിറ്റി അധികൃതർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. കേരളകൗമുദി റിപ്പോർട്ടിനെ തുടർന്നാണ് വാട്ടർ അധികൃതരുടെ ഭാഗത്തുനിന്ന് ഇപ്പോൾ അടിയന്തിര നടപടി ഉണ്ടായത്.