
പറവൂർ: വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഗജേന്ദ്രജാലം ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ പ്രത്യക്ഷഗണപതി പൂജയും കർക്കിടക ആനയൂട്ടും നടത്തി. ഗജവീരൻ പാമ്പാടി സുന്ദരനാണ് പൂജയ്ക്കായി എത്തിയത്. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.