കൊച്ചി: മലയാളത്തിന് മുഴുവൻ മാർക്കും നേടിയ ജില്ലയിലെ ആയിരത്തോളം ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഭാഷാദ്ധ്യാപകവേദി മാതൃഭാഷാ പുരസ്‌കാരം നൽകി. എസ്.ആർ.വി സ്‌കൂളിൽ നടന്ന സമ്മേളനം പ്രൊഫ.ഡോ.അജയകുമാർ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് ബിന്ദു സി. മാണി അദ്ധ്യക്ഷത വഹിച്ചു. ഡോ. സിന്ധു ഹരിദാസ്, ഡോ. പ്രിയ പി.നായർ, പി. ജ്യോതിമോൾ, ടി. തോമസ്, എസ്. ലാജിദ്, ടി.എൻ. വിനോദ്, ഷാജി വർഗീസ് എന്നിവർ പ്രസംഗിച്ചു.