പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷയായി. വിദ്യാർത്ഥികൾക്ക് എം.എൽ.എ പുരസ്കാരങ്ങൾ നൽകി. ബാങ്ക് പ്രസിഡന്റ് പി.പി. അരൂഷ്, പി.പി. ജോസ്, പി.വി. ജയപ്രകാശ്, ടി.എസ്. സുഭാഷ്, എം.ജെ. വിനു, കെ.എസ്. ധന്യ എന്നിവർ സംസാരിച്ചു.