കൊച്ചി: കോർപ്പറേഷൻ 46-ാം ഡിവിഷനിൽ ജനകീയാസൂത്രണ പദ്ധതിപ്രകാരം 48 പേർക്ക് ചട്ടിയും പച്ചക്കറിത്തൈകളും വിതരണം ചെയ്തു. എ.ഡി.എസ് ചെയർപേഴ്സൻ ജെസി സജീവൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.ബി. ഹർഷൻ വിതരണം നിർവഹിച്ചു.
കൃഷി ഫീൽഡ് ഓഫീസർ എസ്. രമേഷ്‌കുമാർ, അഡ്വ. മോഹനകൃഷ്ണൻ, വി.കെ. പ്രകാശൻ, സേവ്യർ ലിജു, പി.കെ. മിറാജ്, വത്സലാ വസന്തകുമാർ എന്നിവർ പ്രസംഗിച്ചു.