കൊച്ചി: പെൻഷനും ആനുകൂല്യങ്ങളും കുടിശിക സഹിതം ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലേക്ക് ആഗസ്റ്റ് 29ന് പ്രകടനം നടത്താൻ നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചു. ചെയർമാൻ
കെ.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ വിശ്വകല തങ്കപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു.
അടുത്തമാസം പത്തിന് മുമ്പ് ജില്ലാ കമ്മിറ്റികൾ ചേർന്ന് പ്രക്ഷോഭത്തിന് രൂപംനൽകും. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.പി. കൃഷ്ണൻ കുട്ടി, പി.എം. റഷീദ്, എ.പി. പോളി, പി.എം. ദിനേശൻ, ടി.എസ്. നാരായണൻ, എം.എൻ. സുരേഷ്, പി.കെ.എം. ബഷീർ, നോർബർട്ട് അടിമുറി, കെ. സത്യനാരായണൻ, സാജു കാഞ്ഞിരത്താംകുന്നേൽ, ടി.ടി. പൗലോസ്, പി.കെ. ഗോപി, വി.എൻ. സുഗതൻ, കെ.ടി. രഞ്ജിത്ത് എന്നിവർ
പ്രസംഗിച്ചു.