abhilash
അഭിലാഷ് ടി. പ്രതാപ് താൻ നി‌ർമ്മിച്ച ദീപശിഖയുമായി

കൊച്ചി: ലോകം ഒളിമ്പിക്‌സ് ആവേശത്തിൽ നിൽക്കുമ്പോൾ സ്വന്തമായി ഒളിമ്പിക്സ് ദീപശിഖ നിർമ്മിച്ചിരിക്കുകയാണ് സൗത്ത് ചിറ്റൂർ സെന്റ് മേരീസ് യു.പി സ്‌കൂളിലെ സംസ്കൃത അദ്ധ്യാപകനായ അഭിലാഷ് ടി. പ്രതാപ്. ഗ്ലാസ്, കപ്പ്, സ്റ്റീൽ പൈപ്പ്, കൺട്രോളിംഗ് വാൽവ്, ബർണർ എന്നിവ കൂട്ടിച്ചേർത്താണ് നിർമ്മാണം. പൂർണമായും ഗ്യാസിലാണ് ദീപശിഖയുടെ പ്രവർത്തനം. 25 കിലോമീറ്റർ വേഗതയിൽ പോയാലും മഴവന്നാലും ദീപശിഖ അണയില്ലെന്നതാണ് പ്രത്യേകത. കൺട്രോൾ വാൽവിലൂടെ തീ കൂട്ടാനും കുറയ്ക്കാനും സാധിക്കും. രണ്ടടിഉയരവും 900ഗ്രാം ഭാരമുള്ള ഈ ദീപശിഖയിൽ മിക്‌സി, പെട്രോൾ മാക്‌സ്, ഗ്യാസ് സ്റ്റൗ എന്നിവയുടെ സ്‌പെയർപാർട്‌സുകൾ ഉപയോഗിച്ചിട്ടുണ്ട്. വർഷങ്ങളായി ഗ്യാസ് സ്റ്റൗ, മിക്‌സി എന്നിവ റിപ്പയർ ചെയ്ത് പരിചയമുണ്ട്. അഭിലാഷിന്റെ അവയവദാന ബോധവത്കത്കരണ പ്രവർത്തനം പ്രധാനമന്ത്രി മൻ കീ ബാത്തിൽ പരാമർശിച്ചിട്ടുണ്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ച് പരേഡിൽ പങ്കെടുത്തിട്ടുണ്ട്.