photo

വൈപ്പിൻ: അന്താരാഷ്ട്ര കണ്ടൽ ആവാസ വ്യവസ്ഥ സംരക്ഷണ ദിനാഘോഷത്തിന്റെ ഭാഗമായി സേവ് വൈബ്രന്റ് എർത്ത് ഫൗണ്ടേഷന്റെയുംകൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെയും നേതൃത്വത്തിൽ കണ്ടൽ നടീലും പുനഃസ്ഥാപിക്കലും നടത്തി. എടവനക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ സെയ്ത് മുഹമ്മദ് റോഡ് എംപി പാലത്തിന് സമീപം കണ്ടൽ തൈ നട്ട്‌കൊണ്ട് കുസാറ്റ് വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദൻ, പ്രൊഫ. ഡോ. എം.ഐ. പുന്നൂസ്, ഡോ. എസ്. ശ്രീലക്ഷ്മി, ഡോ. അർജുൻ സുരേഷ്, ഡോ. കെ.എ. മാത്യു, ഡോ. റെജീന ഹെർഷെ, ബേസിൽ തങ്കച്ചൻ, വാർഡ് മെമ്പർ സജിത്ത് കുട്ടൻ എന്നിവർ പ്രസംഗിച്ചു.