പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി തുരുത്തിക്കര സയൻസ് സെന്ററിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി. തുരുത്തിക്കര സയൻസ് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ പി.എ. തങ്കച്ചന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. പരിശീലനം പൂർത്തിയായ വിദ്യാർത്ഥികൾ പറവൂർ നഗരത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് എൽ.ഇ.ഡി സർവീസ് ക്ളിനിക്കുകൾ നടത്തും. സ്കൂൾ മാനേജറും എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചെയർമാനുമായ സി.എൻ. രാധാകൃഷ്ണൻ പരിശീലന ക്ളാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ പി.എസ്. ജയരാജ് അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, ഹെഡ്മാസ്റ്റർ സി.കെ. ബിജു, സ്കൗട്ട് മാസ്റ്രർ കെ.പി. സജിമോൻ, ഗൈഡ്സ് ക്യാപ്റ്രൻ ആർ. ശ്രീകല തുടങ്ങിയവർ സംസാരിച്ചു.