ഉദയംപേരൂർ: ബി.ജെ.പി സൗത്ത് ഏരിയ പ്രസിഡന്റ് സി.പി. അനിൽകുമാറിനെ മയക്ക് മരുന്ന് ഗുണ്ടാമാഫിയ കൊച്ചുപള്ളിക്ക് സമീപത്തുവച്ച് കഴിഞ്ഞദിവസം ക്രൂരമായി മർദ്ദിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അനിൽകുമാർ തൃപ്പൂണിത്തറ വി.കെ.എം ആശുപത്രിയിൽ ചികിത്സയിലാണ്.
ഉദയംപേരൂർ ഏരിയയിലെ മയക്ക് മരുന്ന് മാഫിയക്കെതിരെയും മർദ്ദന കേസിലെ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തി.