ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം അടിയം 221ശാഖയിൽ വനിതാ സംഗമവും ജ്ഞാനശിഖയും തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബാബു കുറുമഠം അദ്ധ്യക്ഷനായി. പ്രീത് ഭാസ്കർ മുഖ്യപ്രഭാഷണവും ക്ലാസുകൾക്ക് നേതൃത്വവും നൽകി. ശാഖാ സെക്രട്ടറി ബിജു പുത്തൻതറ, വൈസ് പ്രസിഡന്റ് അനിൽ കുമാർ, വനിതാസംഘം പ്രസിഡന്റ് സുമ ചന്ദ്രൻ, സെക്രട്ടറി പ്രമീള പ്രസാദ്, ആദർശ് പ്രദീപ്, അയന ചന്ദ്രൻ, അക്ഷര കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.