പറവൂർ: നവ ഇന്ത്യക്ക് യുവശക്തി എന്ന സന്ദേശവുമായി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൽ നയിക്കുന്ന യംഗ് ഇന്ത്യ ക്യാമ്പയിൻ ഇന്ന് പറവൂർ നിയോജക മണ്ഡലത്തിൽ നടക്കും. വൈകിട്ട് നാലിന് സെൻട്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി. ധനപാലൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.