വൈപ്പിൻ: ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ എ.എസ്.ശ്യാംദാസിനെ (40) പഞ്ചായത്ത് അംഗവും സംഘവും ചേർന്ന് മർദിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ സ്വാതിഷ് സത്യൻ , പുളിക്കൽ രാജേഷ് എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് ചിലർക്കെതിരെയും ഞാറക്കൽ പൊലീസ് കേസെടുത്തു. ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ്-സി.പി.ഐ സഖ്യം ബാങ്ക് ഭരണം ചുമതലയേറ്റ ദിവസം ഉച്ചക്കാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്യാംദാസ് ഓഡിറ്റോറിയിത്തിൽ നിന്ന് താഴേക്ക് വരുമ്പോൾ കൂട്ടംകൂടി നിന്ന കോൺഗ്രസ് പ്രവർത്തകർ മർദിച്ചതെന്നാണ് പരാതി.