h
മാമല എസ്.എൻ എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ബാലസാഹിത്യകാരൻ പ്രശാന്ത് വിസ്മയ ഉദ്ഘാടനം ചെയ്യുന്നു

തിരുവാങ്കുളം: മാമല എസ്.എൻ എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം ബാലസാഹിത്യകാരൻ പ്രശാന്ത് വിസ്മയ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.എ. അംബീഷൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സിന്ധു രാഘവൻ, രമ്യ ശരത്ത്, ഷിജു, സുഷമ, ഇടയ്ക്കവിദ്വാൻ ഹരി തൃപ്പൂണിത്തുറ എന്നിവർ സംസാരിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.