വൈപ്പിൻ: എറണാകുളം സോഷ്യൽ ഫോറസ്റ്ററി ഡിവിഷന്റെ നേതൃത്വത്തിൽ ലോക കണ്ടൽ സംരക്ഷണ ദിനം ആചരിച്ചു. ചെറായി രക്‌തേശ്വരി ബീച്ച് റോഡിൽ കണ്ടൽ ചെടികൾ വെച്ചുപിടിപ്പിച്ച് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ഡെപ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് എ. ജയമാധവൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജിയോ ബേസിൽ പോൾ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, മഹാരാജാസ് കോളേജിലെ എൻ. സി. സി. കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.