k-v-ravindran-85

പറവൂർ: എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടറും പറവൂർ നഗരസഭ പ്രതിപക്ഷനേതാവുമായിരുന്ന കെ.വി. രവീന്ദ്രൻ (84) നിര്യാതനായി. കെ.പി.സി.സി അംഗം, പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ മാനേജർ, എസ്.എൻ.ഡി.പി പറവൂർ ടൗൺ ശാഖാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷൈല (റിട്ട. അദ്ധ്യാപിക). മക്കൾ: ബബിത, ഡോ. ബ്രജിത (ഡെന്റിസ്റ്റ്). മരുമക്കൾ സജീവ് (ബിസിനസ്), മനോജ് (എൻജിനിയർ). മൃതദേഹം പറവൂർ നഗരസഭാ കാര്യാലയത്തിൽ പൊതുദർശനത്തിനു വച്ചു. ചെയർപേഴ്സൺ ബീന ശശിധരൻ, മുൻ എം.പി കെ.പി. ധനപാലൻ, മുൻ മന്ത്രി എസ്. ശർമ്മ, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ.പി. വിശ്വനാഥൻ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.