മട്ടാഞ്ചേരി: മൂവായിരം മത്സരങ്ങൾക്ക് വിസിലൂതിയ അന്താരാഷ്ട്ര ഗുസ്തി റഫറി എം.എം. സലീമിനെ വെസ്റ്റ് കൊച്ചി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊച്ചി പൗരാവലി ആദരിക്കും. ഇന്ന് വൈകിട്ട് തോപ്പുംപടി ബീയെം സെന്ററിൽ നടക്കുന്ന പരിപാടി ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. അന്തർദ്ദേശീയ ഫുട്ബാൾ താരം പി.പി. തോബിയാസ്, മാധ്യമ പ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം തുടങ്ങിയവർ പങ്കെടുക്കും. കൊച്ചിയിലെ വിവിധ സാമൂഹ്യ സാംസ്കാരിക കാരുണ്യ സംഘടനകൾ എം.എം. സലീമിനെ ആദരിക്കും.