മട്ടാഞ്ചേരി: മുഹമ്മദ് റാഫിയുടെ ഓർമകളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഗാനസദസുകൾ ഒരുക്കുന്നു. ഇന്ന് വൈകിട്ട് ആറിന് മെഹഫിൽ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ ചെറളായിക്കടവ് ഫ്രണ്ട്സ് ഹാളിൽ നടക്കുന്ന പരിപാടി ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് ഫോർട്ട്കൊച്ചി ഗ്രാന്റ് കനിയോൺ ഹാളിൽ മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ ഗാനാഞ്ജലി.