y
ബഹുസ്വര ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സിനിമാതാരം രാജേഷ് ശർമ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നാടക കൂട്ടായ്മയുടെ ബഹുസ്വര ഗ്രാമോത്സവത്തിന്റെ ഭാഗമായി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സിനിമാതാരം രാജേഷ് ശർമ ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷയായി. മെമ്പർ എം.പി. ഷൈമോൻ, ധീവരസഭ സൗത്ത് പറവൂർ ശാഖാ പ്രസിഡന്റ് കെ.എൻ. രഘുലാൽ, ഡോ. വി.എം. രാമകൃഷണൻ, കെ.ജെ. ജിജു, പറവൂർ രംഗനാഥ്, വി.ആർ. മനോജ് എന്നിവർ സംസാരിച്ചു. ഒൻപത് സിനിമകൾ പ്രദർശിപ്പിച്ചു. മികച്ച സംവിധായകനായി ലാൽ പ്രിയൻ (മാനിഷാദ), ഛായാഗ്രാഹകനായി കിരൺരാജ് (ദോസ് സ്മോൾ മൊമന്റ്സ്), എഡിറ്ററായി എഫ്.എക്സ്. ഇബ്രു (മാനിഷാദ) എന്നിവരെ തിരഞ്ഞെടുത്തു.