1
ചിത്രം

ഫോർട്ട്‌കൊച്ചി: ആസ്പിൻവാൾ കെട്ടിടം ഉൾപ്പെടെയുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് കോസ്റ്റ്ഗാർഡിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് ഹൈബി ഈഡൻ എം.പിയോട് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അഭ്യർത്ഥിച്ചു. ചരിത്രപ്രാധാന്യമുള്ള ആസ്പിൻവാൾ ഹൗസ് ഉൾക്കൊള്ളുന്ന സ്ഥലം കോസ്റ്റ് ഗാർഡ് ഏറ്റെടുക്കാനുള്ള ശ്രമത്തിൽനിന്ന് പിന്മാറാൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി ഡയറക്ടർ ജനറലിനോട് കഴിഞ്ഞ മേയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് ഈ സഹായാഭ്യർത്ഥന.

കൊച്ചി - മുസിരിസ് ബിനാലെയുടെ പ്രധാനവേദിയെന്ന നിലയിൽ നിരവധി അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ് ആസ്പിൻവാൾ ഹൗസ്. കോസ്റ്റ് ഗാർഡിന്റെ ആവശ്യങ്ങൾക്ക് വില്ലിംഗ്ഡൺ ഐലൻഡിലെ കൊച്ചിൻ പോർട്ട്ട്രസ്റ്റിൽനിന്ന് ഏക്കർ കണക്കിന് ഭൂമി ലഭ്യമാകുമെന്നിരിക്കെ പൈതൃക കെട്ടിടമായ അസ്പിൻവാൾ കെട്ടിടം ഏറ്റെടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കമെന്നാണ് കോസ്റ്റ് ഗാർഡ് ജനറലിനോട് ഹൈബി ഈഡൻ ആവശ്യപ്പെട്ടത്.