camp
എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയുടെയും ജില്ലാ ആശുപത്രിയുടെയും കെ.എസ്.എസ്.പി.യു നോർത്ത് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് മിനി വിവേര ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.വി.പി. സീമന്തിനി, ഡോ.എ.കെ. ബോസ്, ഡോക്ടർമാരായ സഫ്‌ന നിരഞ്ജന, സിമി എൻ തുടങ്ങിയവർ സമീപം

പച്ചാളം: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയുടെയും ജില്ലാ ആശുപത്രിയുടെയും കെ.എസ്.എസ്.പി.യു നോർത്ത് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു.

കൗൺസിലർ മിനി വിവേര ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി അദ്ധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീരേഖ ആമുഖപ്രഭാഷണം നടത്തി. ഡോ.എ.കെ. ബോസ്, ഡോ.എൻ. സിമി, പി.എൻ. ശാന്തമണി, പി.വി. ശിവദാസൻ, കെ.വി. സാബു, ടി.എൻ. ശാന്ത, മംഗളാഭായ് എന്നിവർ സംസാരിച്ചു.