mla

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് കുടുംബശ്രീ എ.ഡി.എസ് വാർഷികം പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.പി. വിനോദ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഉമ മഹേശ്വരി, പ്രസീല അശോകൻ, അഭിൻ ഗോപിനാഥ്, ഷെറീന സുബൈർ, സതി രാജൻ, ശാന്തി ശശിധരൻ, മുണ്ടയ്ക്കൽ രാധാകൃഷ്ണൻ, എൻ.ആർ. അജിത്, കെ.പി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.