പറവൂർ: പറവൂർ വെസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. അജിത് വടക്കേടത്ത്, ജോസ് മാളിയേക്കൽ, ജോസഫ് കാഞ്ഞിരത്തിങ്കൽ, പാലോസ് വടക്കുഞ്ചേരി, പ്രമോദ് മാട്ടുമ്മൽ, ഫ്രാൻസിസ് തെക്കുംതോടത്ത്, മാത്യു മറ്റത്തിൽ, മാർട്ടിൻ പൂയപ്പിള്ളി, പി.ബി. സുരേഷ്, ജയലക്ഷ്മി, സുജിത ഷാജു, ഷാജികുമാർ, പി.എ. അക്ഷയ്, മിജോ ജോർജ്, ജെസി ജോയ് എന്നിവരാണ് വിജയിച്ചത്. എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണിയുമായിട്ടായിരുന്നു മത്സരം.