obit-
ബീഹാറി കുടുംബം കുട്ടിയെ സംസ്കരിച്ച കീഴ്മാട് സ്മൃതിതീരം ശ്മശാനത്തിൽ പുഷ്പാർച്ചന നടത്തുന്നു.

ആലുവ: തായിക്കാട്ടുകരയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ഓർമ്മകളിൽ കുടുംബവും നാട്ടുകാരും. മൃതദേഹം അടക്കം ചെയ്ത കീഴ്മാട് ശ്മശാനത്തിലാണ് ഒന്നാം ചരമവാർഷിക ദിനത്തിൽ കുട്ടിയുടെ പിതാവും മാതാവും സഹോദരങ്ങളുമടങ്ങുന്ന കുടുംബമെത്തിയത്.

12 മണിയോടെയെത്തിയ കുടുംബം കുഴിമാടത്തിൽ ചന്ദനത്തിരികൾ കത്തിച്ചും പൂക്കൾ അർപ്പിച്ചും പ്രാർത്ഥിച്ചു. മകൾ മരിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു. കൊടുംകുറ്റവാളിയായ അസ്ഫാക് ആലം പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഇപ്പോഴും ജീവിക്കുകയാണ്. കുറ്റക്കാരനായ അസ്ഫാക് ആലത്തിന്റെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കീഴ്മാട് പഞ്ചായത്ത് അധികൃതരും ശ്മശാനത്തിലെത്തി പുഷ്പാർച്ച നടത്തി. കുട്ടിയുടെ കുഴിമാടം കല്ലറയായി കെട്ടി സംരക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടു.