kklm

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം224-ാം നമ്പർശാഖയുടെ കീഴിലുള്ള വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും പഠന ക്ലാസും അദ്വൈതം ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. അജിമോൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് മായ അനിൽ അദ്ധ്യക്ഷനായി. കൂത്താട്ടുകുളം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലളിതവിജയൻ മുഖ്യ പ്രഭഷണം നടത്തി, വനിതാ സംഘം ശാഖ സെക്രട്ടറി ഡെൽമ ആഷ് ലാൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു, യൂണിയൻ വനിതാ സംഘം സെക്രട്ടറി മഞ്ജു റെജി അനുഗ്രഹ പ്രഭാഷണവും ശാഖ പ്രസിഡന്റ് ഡി. സാജു സംഘടനാ സന്ദേശവും നൽകി. യൂണിയൻ കൗൺസിലർ എം.പി. ദിവാകരൻ, ശാഖ വൈസ് പ്രസിഡന്റ് പി.എൻ. സലിംകുമാർ, സെക്രട്ടറി തിലോത്തമ ജോസ്, ബിന്ദു ഷിജു, അമ്മിണി കുഞ്ഞ് എന്നിവർ സംസാരിച്ചു. എൻ.സി. വിജയകുമാർ ക്ലാസ് നയിച്ചു.