നെടുമ്പാശേരി: യന്ത്രത്തകരാറിനെ തുടർന്ന് വിമാനം വൈകിയത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. ഇന്നലെ രാവിലെ 9.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ‌്പ്രസിന്റെ ബഹ്റൈൻ വിമാനമാണ് വൈകിയത്. വൈകിട്ട് ഏഴ് മണിയോടെ പകരം ക്രമീകരണമേർപ്പെടുത്തി യാത്രക്കാരെ ബഹ്റൈനിലേക്ക് അയച്ചത്.