കൊച്ചി: മഹാരാജാസ് കോളേജ് മലയാളം വിഭാഗവും തൃശൂർ ബ്രഹ്മസ്വം വേദഗവേഷണ കേന്ദ്രവും സംയുക്തമായി അക്കിത്തം കവിതയിലേക്ക് ഒരു തീർത്ഥയാത്ര എന്ന പേരിൽ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി എൻഡോവ്‌മെന്റ് പ്രഭാഷണം നടത്തും. ഇന്നുരാവിലെ 10.30ന് മഹാരാജാസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ശ്രീകുമാർ മുഖത്തല പ്രഭാഷണം നടത്തും.
കോഓർഡിനേറ്റർ ഡോ. ധന്യ എസ്. പണിക്കർ, വകുപ്പ് അദ്ധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം എന്നിവർ സംസാരിക്കും.