edrac-
കീച്ചേരി സാമൂഹ്യാരോഗ്യകേന്ദ്രം നിലനിറുത്തണമെന്നാവശ്യപ്പെട്ട് എഡ്രാക് പ്രതിനിധികൾ ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനം കൈമാറുന്നു.

കൊച്ചി: കീച്ചേരി സാമൂഹ്യ ആരോഗ്യകേന്ദ്രം നിലനിറുത്തണമെന്നും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് എഡ്രാക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനം നൽകി. കേരളകൗമുദി ഹീലിംഗ് കേരള ഹെൽത്ത്‌ കോൺക്ളേവിൽവച്ചാണ് നിവേദം കൈമാറിയത്. വിശദമായി പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കിയെന്ന് ഭാരവാഹികൾ അറിയിച്ചു. എഡ്രാക് പ്രസിഡന്റ് രംഗദാസ പ്രഭു, ജനറൽ സെക്രട്ടറി അജിത്കുമാർ. പി.സി, വൈസ് പ്രസിഡൻ്റ് ഡി.ജി. സുരേഷ്, ആമ്പല്ലൂർ മേഖലാ സെക്രട്ടറി ഗോവിന്ദൻ, വൈസ് പ്രസിഡന്റ് പ്രശാന്ത് എന്നിവർ സന്നിഹിതരായിരുന്നു.