കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓതേഴ്സിന്റെ നേതൃത്വത്തിൽ രാമായണ മാസാചരണം ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജഡ്ജി സുന്ദരം ഗോവിന്ദ്, കെ.എം. ഖാലിദ്, വി. വേണുഗോപാൽ, ഡോ. പി.കെ. ജയകുമാരി, ഐ. ശങ്കരനാരായണൻ, ഡോ. രാധാ മീര തുടങ്ങിയവർ സംസാരിച്ചു.