y

കൊച്ചി: മലയാള ഭാഷയിൽ മുഴുവൻ മാർക്കും നേടിയ ജില്ലയിലെ ആയിരത്തോളം ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നല്കി അനുമോദിച്ചു. ജില്ലയിലെ ഹയർ സെക്കൻഡറി മലയാളം അദ്ധ്യാപക കൂട്ടായ്മയായ ഭാഷാദ്ധ്യാപകവേദി സംഘടിപ്പിച്ച ചടങ്ങ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ അദ്ധ്യാപകൻ പ്രൊഫ.ഡോ. അജയകുമാർ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് ബിന്ദു സി. മാണി അദ്ധ്യക്ഷയായി. ഡോ. സിന്ധു ഹരിദാസ്, ഡോ. പ്രിയ പി. നായർ, പി. ജ്യോതിമോൾ, ടി. തോമസ്, എസ്. ലാജിദ്, ടി.എൻ. വിനോദ്, ഷാജി വർഗീസ് എന്നിവർ സംസാരിച്ചു.