y

തൃപ്പൂണിത്തുറ: ഐ.എൻ.ടി.യു.സി തൊഴിലാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 13-ാ മത് വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി തൊഴിലാളി കൂട്ടായ്മയുടെ ചെയർമാൻ പി.ബി. സതീശൻ അദ്ധ്യക്ഷനായി. സിനിമാതാരം രമേഷ് പിഷാരടി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ഹൈബി ഈഡൻ എം.പിയെ കെ.ബാബു എം.എൽ.എ ആദരിച്ചു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ്, വിവേക് ഹരിദാസ്, ജോളി പൗവ്വത്തിൽ, സേതുമാധവൻ മൂലേടത്ത്, കെ. കേശവൻ, ജിജി വെണ്ടറപ്പിള്ളി, വി.ആർ. ഗോപിനാഥൻ, ജിജോ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.