പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.വി കൗൺസിലിംഗ് സെന്ററും പറവൂർ നഗരസഭയും സംയുക്തമായി നടത്തുന്ന കരിയർ സ്പാർക് പദ്ധതിക്ക് തുടക്കം. നഗരത്തിലെ പത്താം ക്ളാസ് പഠനം പൂർത്തിയായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി എന്തുപഠിക്കണം, എന്താവണം എന്ന വിഷയത്തിൽ രണ്ടുമാസം നീളുന്ന ബോധവത്കരണ ക്ളാസാണ് കരിയർ സ്പാർക്ക് പദ്ധതി. പറവൂർ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, ബേബി സിനി എന്നിവർ സംസാരിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും കരിയർ ഗൈഡുമായ പ്രമോദ് മാല്യങ്കരയാണ് ബോധവത്കരണ ക്ളാസിന് നേതൃത്വം നൽകുന്നത്.