ptz

കോലഞ്ചേരി: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റി പുത്തൻകുരിശ് മേഖല കമ്മിറ്റി ഓഫീസ് ഏരിയ രക്ഷാധികാരി സി.കെ. വർഗീസും വാർഷിക ജനറൽ ബോഡി യോഗം കനിവ് ഏരിയ പ്രസിഡന്റ് എൻ.കെ. ജോർജും ഉദ്ഘാടനം ചെയ്തു. എം.എം. തങ്കച്ചൻ അദ്ധ്യക്ഷനായി. പി.ഐ. സുനേഷ്, കെ.എ. സാജൻ, വടവുകോട് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, സി.പി.എം ലോക്കൽ സെക്രട്ടറി എം.എ. വേണു, പി.ടി. അജിത്, ഏലിയാമ്മ ജോസഫ്, ലേഖ അനിൽ എന്നിവർ സംസാരിച്ചു. മേഖല ഭാരവാഹികളായ എം.എ. വേണു (രക്ഷാധികാരി), എം.എം. തങ്കച്ചൻ പ്രസിഡന്റ് ), പി.ഐ. സുനേഷ് (സെക്രട്ടറി), ജൂബിൾ ജോർജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സൊസൈറ്റി വാങ്ങിയ മൊബൈൽ ഫ്രീസർ, ജനറേ​റ്റർ, അഡ്‌ജസ്​റ്റബിൾ കട്ടിൽ, വീൽ ചെയർ, വാക്കർ, ടെസ്​റ്റിംഗ് ഉപകരണങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് സൗജന്യമായി നൽകാൻ തീരുമാനിച്ചു.