ph

കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയിലെ പുസ്തകങ്ങൾ കാറ്റലോഗ് അടിസ്ഥാനമാക്കി ഡിജിറ്റലൈസേഷൻ പ്രവർത്തനം തുടങ്ങി. ബ്ലോക്ക് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.എൽ. പ്രദീപ് അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, ട്രെയിനർമാരായ എ.എസ്. ജയകുമാർ, ഉഷാദേവി എന്നിവർ ക്ലാസെടുത്തു. കെ.എൻ. സാജു, അഖിൽ ബിനു, മേഘ പ്രസാദ്, പി.പി. സുരേന്ദ്രൻ, കെ.പി. സുരേഷ്, എം.പി. വർഗീസ്, ടി.എൻ. ശശി, കെ.എം. ബാബു, കുമാരൻ, ഷിജി പ്രസാദ് എന്നിവർ നേതൃത്വം നൽകി.